ഇന്ത്യയ്ക്കെതിരെ കാമറൺ ഗ്രീന്‍ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു – ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്

Sports Correspondent

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൺ ഗ്രീന്‍ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഫിറ്റായി തിരികെ എത്തുമെന്ന് പ്രതീക്ഷ അര്‍പ്പിച്ച് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റിനിടെ ആണ് കാമറൺ ഗ്രീനിന്റെ കൈവിരലിന് പരിക്കേറ്റത്.

ആന്‍റിക് നോര്‍ക്കിയ എറിഞ്ഞ പന്ത് ഗ്ലൗവിൽ കൊണ്ടുവെങ്കിലും മുറിവ് സംഭവിക്കുകയായിരുന്നു. പൊട്ടലേറ്റ വിരലുമായി താരം പിന്നീട് ബാറ്റിംഗിനെത്തിയെങ്കിലും മൂന്നാം ടെസ്റ്റിൽ നിന്ന് താരം പുറത്ത് പോയി.

ഫെബ്രുവരിയിൽ ആരംഭിയ്ക്കുന്ന ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിൽ താരം കളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. മെഡിക്കൽ ടീം അത്രമേൽ പുരോഗതി താരത്തിന്റെ കാര്യത്തിൽ കൊണ്ടുവരുന്നുണ്ടെന്നാണ് മക്ഡൊണാള്‍ഡ് പറഞ്ഞത്.