ബാൽബിര്‍ണേയുടെ ഒറ്റയാള്‍ പോരാട്ടം, ഇന്ത്യയ്ക്ക് അയര്‍ലണ്ടിനെതിരെ 33 റൺസ് വിജയം

Sports Correspondent

Andrewbalbirnie
Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 33 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185/5 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് മാത്രമേ നേടാനായുള്ളു. 72 റൺസ് നേടിയ ആന്‍ഡ്രൂ ബാൽബിര്‍ണേ മാത്രമാണ് അയര്‍ലണ്ട് നിരയിൽ പൊരുതിയത്.

4 സിക്സും 5 ഫോറും നേടിയ താരം 51 പന്തിൽ നിന്നാണ് ഈ സ്കോര്‍ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.