ആദ്യ ടി20 റസ്സല്‍ ഇല്ല, താരം എവിടെയെന്ന് വിന്‍ഡീസ് ടീമിനും അറിയില്ല

Sports Correspondent

ടെസ്റ്റിനു പിന്നാലെ ഏകദിന പരമ്പരയും കൈവിട്ട വിന്‍ഡീസിനു ടി20യില്‍ പുതിയ തലവേദന. ടീമിലെ സൂപ്പര്‍ താരം ആന്‍ഡ്രേ റസ്സല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കില്ലെന്നാണ് അറിയുന്നത്. താരം ഇന്ത്യയില്‍ എത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇന്നത്തെയും നാളത്തെയും ഫ്ലൈറ്റില്‍ താരത്തിന്റെ പേരില്ലെന്നാണ് എയര്‍പ്പോര്‍ട്ട് അധികാരികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം കൊല്‍ക്കത്തയില്‍ താരം എത്താത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ടീമിന്റെ മീഡിയ മാനേജര്‍ മറുപടി പറയാതെ രക്ഷപ്പെടുകയായിരുന്നു.