എസ്സെക്സ് കോച്ചായി ആന്‍ഡ്രേ നെല്‍, ഇരട്ട ദൗത്യം

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ആന്‍ഡ്രേ നെല്‍ ഇനി കൗണ്ടി ക്ലബ്ബായ എസ്സെക്സിന്റെ കോച്ച്. അസിസ്റ്റന്റ് ഹെഡ് കോച്ചും ബൗളിംഗ് കോച്ചുമായി ഇരട്ട ദൗത്യമാവും നെല്‍ ഏറ്റെടുക്കുക. മുഖ്യ കോച്ച് ആന്തണി മക്ഗ്രാത്തിനൊപ്പമാവും നെല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ഈസ്റ്റേണ്‍സിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ച് വരുന്ന നെല്‍ ആ ചുമതല വിട്ടാവും എസ്സെക്സിലേക്ക് എത്തുന്നത്. മുന്‍ എസ്സെക്സ് താരം കൂടിയാണ് നെല്‍. 2005ല്‍ ടീമിനെ 40 ഓവര്‍ ടൂര്‍ണ്ണമെന്റ് വിജയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ആന്‍ഡ്രേ നെല്‍.

2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെല്‍ ദക്ഷിണാഫ്രിക്കയില്‍ ചെറിയ കോച്ചിംഗ് ദൗത്യങ്ങളുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 മുതല്‍ ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ സഹ പരിശീലകനും ബൗളിംഗ് കോച്ചുമായി താരം പ്രവര്‍ത്തിച്ച് വന്നിട്ടുണ്ട്. തനിക്ക് എസ്സെക്സിലെ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് നെല്‍ നടത്തിയ ആദ്യ പ്രതികരണം.ോ