ന്യൂ സൗത്ത് വെയില്‍സിനു പുതിയ ബൗളിംഗ് കോച്ച്

- Advertisement -

മുന്‍ ന്യൂസിലാണ്ട് പേസ് ബൗളര്‍ ആന്‍ഡ്രേ ആഡംസ് ന്യൂ സൗത്ത് വെയില്‍സിന്റെ പുതിയ ബൗളിംഗ് കോച്ചായി ചുമതലയേറ്റെടുക്കും. 2002 മുതല്‍ 2007 വരെ ന്യൂസിലാണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ള താരം ഓക്ക്‍ലാന്‍ഡിന്റെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫില്‍ ജാക്സ് മുഖ്യ കോച്ചായിട്ടുള്ള ന്യൂ സൗത്ത് വെയില്‍സില്‍ ആഡംസിനു മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നിവരെയാണ് പരിശീലിപ്പിക്കുവാനുള്ള അവസരം ലഭിക്കുന്നത്.

എന്നാല്‍ രാജ്യത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുന്ന ഇവര്‍ക്ക് ഏറെ സമയം ന്യൂ സൗത്ത് വെയില്‍സിനു വേണ്ടി കളിക്കുവാന്‍ ലഭിക്കാറില്ല. 20 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള താരമാണ് ആന്‍ഡ്രേ ആഡംസ് എന്നതും ന്യൂ സൗത്ത് വെയില്‍സിലെ യുവ താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും മുഖ്യ കോച്ച് ഫില്‍ ജാക്സ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement