ടെസ്റ്റില്‍ 9000 റണ്‍സ് തികച്ച് ഹാഷിം അംല

Sports Correspondent

ദക്ഷിണാഫ്രിക്കയുടെ മൂന്നാം വിക്കറ്റ് വീഴ്ത്തുവാനുള്ള അവസരം ശ്രീലങ്ക കൈവിട്ടപ്പോള്‍ അതിന്റെ ഗുണഭോക്താവായ ഹാഷിം അംല തന്റെ 9000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കി. രംഗന ഹെരാത്ത് എറിഞ്ഞ ഇന്നിംഗ്സിലെ ഏഴാം ഓവറിന്റെ അവസാന പന്തില്‍ ധനുഷ്ക ഗുണതിലകയാണ് ലഭിച്ച അവസരം കൈവിട്ടത്. ഇതോടെ ടെസ്റ്റില്‍ 9000 റണ്‍സ് എന്ന നേട്ടം കൈവരിക്കാന്‍ ഹാഷിം അംലയ്ക്കായി.

ജാക്വസ് കാലിസ്, ഗ്രെയിം സ്മിത്ത് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial