ജോഹാന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ആതിഥേയര്‍ 44 റണ്‍സിനു പിറകിലായി 143/6 എന്ന നിലയിലാണ്. ഹാഷിം അംല(54*), വെറോണ്‍ ഫിലാന്‍ഡര്‍(13*) എന്നിവര്‍ ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 18 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ ചെറുത്ത് നില്പ് നടത്തിവരുകയാണ്. 81/3 എന്ന നിലയില്‍ രണ്ടാം സെഷന്‍ പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എബിഡിയെ ആദ്യം നഷ്ടമായി. ഫാഫ് ഡു പ്ലെസിയും ഡിക്കോക്കും വേഗത്തില്‍ പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക 125/6 എന്ന നിലയിലേക്ക് വീണു.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും, ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ്മയ്ക്കാണ് ഒരു വിക്കറ്റ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial