ക്ഷമ വേണം, ഇന്ത്യയുടെ രണ്ട് ക്ലാസ്സി പ്ലേയറുകളാണ് ക്രീസിലുള്ളത് – അലക്സ് കാറെ

Sports Correspondent

Kohlirahane
Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അവസാന ദിവസം കളി നടക്കുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വിരാട് കോഹ്‍ലിയിലും അജിങ്ക്യ രഹാനെയിലുമാണ്. അവസാന ദിവസം ഏഴ് വിക്കറ്റ് കൈവശമുള്ളപ്പോള്‍ ഇന്ത്യ നേടേണ്ടത് 280 റൺസാണ്. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും ഇന്ത്യയുടെ രണ്ട് ക്ലാസ്സി ബാറ്റ്സ്മാന്മാരാണ് ക്രീസിലുള്ളതെന്നുമാണ് അലക്സ് കാറെ ഓസ്ട്രേലിയയുടെ അഞ്ചാം ദിവസത്തെ സമീപനത്തെക്കുറിച്ച് പറഞ്ഞത്.

ഈ കൂട്ടുകെട്ട് അപകടകാരികളാണെങ്കിലും പിച്ചിൽ നിന്ന് പിന്തുണ ലഭിയ്ക്കുമെന്നും ഓസ്ട്രേലിയയ്ക്ക് അവസരങ്ങള്‍ ലഭിയ്ക്കുമെന്നുമാണ് അലക്സ് കാറെ പ്രതീക്ഷ പ്രകടിപ്പിച്ചത്. കോഹ്‍ലി 44 റൺസും അജിങ്ക്യ രഹാനെ 20 റൺസും നേടി ക്രീസില്‍ നിൽക്കുമ്പോള്‍ ഓസ്ട്രേലിയ ക്ഷമയോടെയാണ് മത്സരത്തെ സമീപിക്കേണ്ടതെന്നും കാറെ വ്യക്തമാക്കി.