അലീം ദാർ ഐ സി സി പാനലിൽ നിന്ന് പടിയിറങ്ങി

Newsroom

ഐതിഹാസിക കരിയർ സ്വന്തമായുള്ള അമ്പയർ അലീ ദാർ പടിയിറങ്ങി. 435 അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള അമ്പയറാണ് അലീം ദാർ. പാകിസ്ഥാൻ സ്വദേശിയായ അലീം ദാർ 2023-24 ലെ ഐസിസിയുടെ എലൈറ്റ് പാനൽ ഓഫ് അമ്പയർമാരിൽ ഉണ്ടാകില്ല. അലീം ദാറിന് പകരമായി പാകിസ്ഥാനി തന്നെയായ അഹ്‌സൻ റാസ എലൈറ്റ് പാനലിൽ എത്തി. ഒപ്പം ദക്ഷിണാഫ്രിക്കൻ അമ്പയർ അഡ്രിയാൻ ഹോൾഡ്‌സ്റ്റോക്കുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ അമ്പയർമാരുടെ വിപുലീകരിച്ച 12 പേരുടെ പാനലിൽ ചേർന്നു.

Picsart 23 03 16 20 40 14 600
54-കാരനായ ദാർ 2002-ൽ ആരംഭിച്ചത് മുതൽ എലൈറ്റ് പാനലിൽ അംഗമാണ്, മൊത്തം 144 ടെസ്റ്റ് മത്സരങ്ങളിലും 222 ഏകദിനങ്ങളിലും 69 ട്വന്റി20കളിലും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.