10-5ന്റെ ലീഡ് കൈവിട്ടു, ഇന്ത്യയുടെ ഡബിള്‍സ് ജോഡിയ്ക്ക് പരാജയം

Sports Correspondent

Satwikchirag
Download the Fanport app now!
Appstore Badge
Google Play Badge 1

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ 2023ന്റെ പുരുഷ ഡബിള്‍സിൽ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടീമിന് പരാജയം. ചൈനീസ് താരങ്ങളോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങളായ ചിരാഗ് ഷെട്ടി – സാത്വിക്സായിരാജ് കൂട്ടുകെട്ട് പരാജയം ഏറ്റുവാങ്ങിയത്.

മൂന്നാം ഗെയിമിൽ 10-5ന് മുന്നിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്നീട് പ്രീക്വാര്‍ട്ടറിൽ കാലിടറുകയായിരുന്നു. സ്കോര്‍; 21-10, 17-21, 19-21.