പാക്കിസ്ഥാനില്‍ മാച്ച് ഫിക്സിംഗ് ക്രിമിനല്‍ കുറ്റം ആക്കണമെന്ന് ഷൊയ്ബ് അക്തര്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉദാസീന നിലപാടാണ് പാക്കിസ്ഥാനില്‍ മാച്ച് ഫിക്സിംഗ് ഇത്ര കണ്ട് ഉയരുവാന്‍ കാരണമെന്ന് പറഞ്ഞ് മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ബോര്‍ഡ് മാച്ച് ഫിക്സിംഗിനെ ക്രിമിനല്‍ കുറ്റമാക്കി മാറ്റേണ്ട സമയം കഴിഞ്ഞുവെന്നും അക്തര്‍ പറഞ്ഞു. ഇത്തരം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബോര്‍‍ഡിനും വലിയ താല്പര്യമില്ലെന്നും ഏതാനും വര്‍ഷം വിലക്ക് കൊടുക്കുക മാത്രമാണ് ബോര്‍ഡ് ഇപ്പോള്‍ ചെയ്ത് വരുന്നതെന്നും അക്തര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ കഴിഞ്ഞ് ദിവസം ഉമര്‍ അക്മലിനെ 3 വര്‍ഷത്തേക്ക് വിലക്കിയ ശേഷമുള്ള അക്തറിന്റെ പ്രതികരണം ആണ് ഈ പറഞ്ഞത്. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മാച്ച് ഫിക്സിംഗ് സംഭവങ്ങള്‍ കൂടുതലാകുന്നതാണ് ഇത്തരം പ്രതികരണങ്ങളിലേക്ക് മുന്‍ താരങ്ങളെ എത്തിച്ചത്.

ഇതിനെ ചെറുക്കുവാന്‍ നിയമ നിര്‍മ്മാണം തന്നെയാണ് ഏക പോം വഴിയെന്നും അക്തര്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷയോ അവരുടെ വസ്തുവകക്‍ കണ്ടെത്തുകയോ ചെയ്യുകയാണ് പാക്കിസ്ഥാന്‍ ഉടന്‍ ചെയ്യേണ്ടതെന്നും ഇത്തരം നീക്കങ്ങള്‍ ഇവരെ ഭയപ്പെടുത്തുമെന്നും പാക്കിസ്ഥാന്‍ മുന്‍ പേസര്‍ വ്യക്തമാക്കി.

Exit mobile version