കോവിഡ് 19 : സഹായഹസ്തവുമായി ടോട്ടനവും മൗറീനോയും

കൊറോണക്കാലത്ത് സഹായഹസ്തവുമായി ജോസെ മൗറീനോയും ടോട്ടനം ഹോട്ട്സ്പർസ് ക്ലബ്ബും. ടൊട്ടെനാമിന്റെ ട്രെയിനിംഗ് സെന്ററിൽ ഉണ്ടാക്കിയ പഴങ്ങളും പച്ചക്കറികളും ആവശ്യക്കാർക്കെതിക്കാനാണ് ക്ലബ്ബും മാനേജർ മൗറീനോയും സഹായിച്ചത്. “ഹെല്പ് ദ് ഹങ്ക്രി” ക്യാമ്പെയിന്റെ ഭാഗമായാണ് സ്പർസും മൗറീനോയും സഹായഹസ്തവുമായി എത്തിയത്.

നോർത്ത് ലണ്ടനിലെ ടോട്ടനമിന്റെ സ്റ്റേഡിയം മുൻപ് തന്നെ കമ്മ്യുണിറ്റി ഹബ്ബാക്കി മാറ്റിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ ഡിസ്റ്റ്ട്രിബ്യൂഷൻ ഹബ്ബ് വഴി പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുകയാണ് ഈ പദ്ധതി വഴി.

Exit mobile version