ഐസിസി പത്ത് വര്‍ഷത്തിനുള്ളില്‍ മികച്ച രീതിയില്‍ ക്രിക്കറ്റിനെ നശിപ്പിച്ചിട്ടുണ്ട്, വിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റിലെ ബൗളര്‍മാര്‍ക്ക് പ്രതികൂലമായ തീരുമാനങ്ങള്‍ എടുത്ത് ഐസിസി കഴഞിഞ്ഞ പത്ത് വര്‍ഷമായി മികച്ച രീതിയില്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. സഞ്ജയ് മഞ്ജരേക്കറുമായുള്ള ഒരു ചര്‍ച്ചയില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പേസ് കുറയുന്നതും ടി20യില്‍ സ്പിന്നര്‍മാര്‍ വേഗത്തിലുമെറിയുന്നതെന്തെന്ന മഞ്ജരേക്കറുടെ ചോദ്യത്തിന് മറുപടിയായാണ് അക്തര്‍ ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ചത്.

ഒരു ഓവറില്‍ ഒരു ബൗണ്‍സര്‍ നിയമം കളയേണ്ട സമയം അതിക്രമിച്ചുവെന്നാണ് അക്തര്‍ വ്യക്തമാക്കിയത്. ഫീല്‍ഡ് നിയന്ത്രണങ്ങള്‍ ഇന്ന് വളരെ കൂടുതലാണ്, അതിനാല്‍ തന്നെ ഇത്തരം ബൗളര്‍മാര്‍ക്ക് അനുകൂലമല്ലാത്ത നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്. ഇപ്പോള്‍ രണ്ട് വശത്ത് നിന്നും രണ്ട് ന്യൂ ബോള്‍ ഉപയോഗിച്ചാണ് പന്തെറിയുന്നത്.

ഐസിസിയോട് ചോദിക്കേണ്ട ചോദ്യമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ന്നോ താഴ്ന്നോ എന്നും അക്തര്‍ പറഞ്ഞു. പണ്ട് താനും സച്ചിനും തമ്മിലുണ്ടായിരുന്ന പോലത്തെ മത്സരങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റിലില്ലെന്നും ഇതിന് കാരണം ഐസിസിയുടെ ഇത്തരത്തിലുള്ള നിയമങ്ങളാണെന്നും ഷൊയ്ബ് വ്യക്തമാക്കി.