ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ചേതേശ്വര് പൂജാരയെ മാത്രം മാറ്റിയതിനെ വിമർശിച്ച് ആകാശ് ചോപ്ര. ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ മൂന്ന് വർഷമായി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ അതേ ശരാശരിയാണ് പൂജാരയുടേതെന്ന് തന്റെ YouTube ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.
“ഇപ്പോൾ പൂജാര പുറത്തായി, അത് ശരിയായ തീരുമാനമായിരുന്നോ എന്നതാണ് ചോദ്യം. ഞാൻ അഭിപ്രായം പറയാൻ പോകുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ കുറച്ച് കണക്ക് മാത്രമാണ് ഞാൻ കാണിക്കാൻ പോകുന്നത്. 18 മത്സരങ്ങളിൽ നിന്ന് 43 ശരാശരിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് രോഹിത് ശർമ്മയാണ്. ശുഭ്മാൻ ഗില്ലിന്റെ ശരാശരി 16 മത്സരങ്ങളിൽ നിന്ന് 32 ഉം കെഎൽ രാഹുലിന് 11 മത്സരങ്ങളിൽ നിന്ന് 30 ഉം ആണ്. 28 മത്സരങ്ങളിൽ നിന്ന് പൂജാരയുടെ ശരാശരി 29 ആണ്. അതേ കാലയളവിൽ കോലിക്കും പൂജാരയുടെ അതേ ശരാശരിയാണ് ഉള്ളത്,” ചോപ്ര പറഞ്ഞു.
അതിനാൽ പൂജാരയെ ഒഴിവാക്കിയത് നമ്പറുകളാണോ എന്നതാണ് ചോദ്യം. എന്നും ആകാആ ചോപ്ര പറഞ്ഞു. 2020 മുതൽ 28 മത്സരങ്ങളിൽ നിന്ന് 1455 റൺസ് നേടിയ പൂജാരയുടെ ശരാശരി 29.69 ആണ്. 25 മത്സരങ്ങളിൽ നിന്ന് 1277 റൺസ് നേടിയ കോഹ്ലിയുടെ ശരാശരി 29.69ഉം ആണ്.