പാക്കിസ്ഥാനു വേണ്ടി വേഗത്തില്‍ 50 വിക്കറ്റുകള്‍ നേടുന്ന പാക്കിസ്ഥാന്‍ പേസ് ബൗളറായി മാറുകയാണ് തന്റെ ആഗ്രഹമെന്ന് തുറന്ന് പറഞ്ഞ് മുഹമ്മദ് അബ്ബാസ്. ഇന്നലെ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ 87/0 എന്ന നിലയില്‍ നിന്ന് 87/3 എന്ന നിലയിലേക്ക് തള്ളിയിട്ടത് അബ്ബാസ് ആയിരുന്നു.
യുഎഇയിലേക്ക് ഹോം ഗ്രൗണ്ട് രാഷ്ട്രീയവും മറ്റു കാരണങ്ങളാലും മാറ്റേണ്ടി വന്നതില്‍ പിന്നെ പാക്കിസ്ഥാന്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി പിച്ചുകളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ മുഹമ്മദ് അബ്ബാസാണ് പാക്കിസ്ഥാന്‍ പേസ് ബൗളര്‍മാരില്‍ ഈ പിച്ചുകളില്‍ നിന്ന് വിക്കറ്റുകള്‍ കൊയ്യുന്നത് ശീലമാക്കിയിരിക്കുന്ന താരം.
യസീര്‍ ഷായ്ക്കാണ് ഇപ്പോള്‍ പാക്കിസ്ഥാനു വേണ്ടി വേഗത്തില്‍ 50 വിക്കറ്റില്‍ നേടിയ താരമെന്ന റെക്കോര്‍ഡ്. 9 മത്സരത്തില്‍ നിന്ന് 49 വിക്കറ്റുകളാണ് താരത്തിനു ഇപ്പോള്‍ നേടാനായിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നാണ് യസീര്‍ ഷാ ഈ നേട്ടം കൊയ്തത്. എന്നാല്‍ യസീര്‍ ഷായുടെ റെക്കോര്‍ഡ് തകര്‍ക്കുക എന്നതല്ല തനിക്ക് പാക് പേസര്‍മാരില്‍ ഈ നേട്ടം കൊയ്യുന്ന താരമായി മാറണമെന്നാണ് അബ്ബാസ് പറഞ്ഞത്.
10 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൊയ്തവരാണ് വഖാര്‍ യൂനിസ്, മുഹമ്മദ് ആസിഫ്, ഷബീര്‍ അഹമ്മദ് എന്നിവര്‍. ഇന്ന് ദുബായ് ടെസ്റ്റിലെ അവസാന ദിവസം ഒരു വിക്കറ്റ് നേടിയാല്‍ തനിക്ക് ഈ നേട്ടം സ്വന്തമാക്കാനാകുമെന്നതിനാല്‍ തന്നെ അത് നേടുകയെന്നതാവും അബ്ബാസ് ലക്ഷ്യം വെയ്ക്കുക.