പൊരുതി നിന്ന സൽമാനെയും വീഴ്ത്തി, ശ്രീലങ്കയെ മറികടക്കുവാന്‍ പാക്കിസ്ഥാന് ഇനിയും വേണം 187 റൺസ്

Sports Correspondent

ഗോളിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സിൽ പതറുന്നു. അഗ സൽമാന്‍ പൊരുതി നിന്നുവെങ്കിലും താരത്തിനെ വീഴ്ത്തി രണ്ടാം ദിവസം വ്യക്തമായ മേൽക്കൈ ശ്രീലങ്ക നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 191/7 എന്ന നിലയിലായിരുന്നു.

ഏഴാം വിക്കറ്റിൽ യസീര്‍ ഷായെ കൂട്ടുപിടിച്ച് 46 റൺസ് കൂട്ടിചേര്‍ക്കുവാന്‍ അഗ സൽമാന് സാധിച്ചുവെങ്കിലും പ്രഭാത് ജയസൂര്യ താരത്തിനെ പുറത്താക്കുകയായിരുന്നു. 62 റൺസാണ് സൽമാന്‍ നേടിയത്.

Aghasalmanശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 378 റൺസിന് 187 റൺസ് പിന്നിലായാണ് പാക്കിസ്ഥാന്‍ ഇപ്പോളും സ്ഥിതി ചെയ്യുന്നത്. 32 റൺസ് നേടിയ ഇമാം ഉള്‍ ഹക്ക് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ശ്രീലങ്കയ്ക്കായി രമേശ് മെന്‍ഡിസ് മൂന്നും പ്രഭാത് ജയസൂര്യ രണ്ടും വിക്കറ്റ് നേടി.