ഇംഗ്ലീഷ് ബാറ്റ്സ്മാൻ ട്രോട്ട് ഇനി അഫ്ഘാനിസ്ഥാന്റെ പരിശീലകൻ

25trottafg (1)

മുൻ ഇംഗ്ലണ്ട് ബാറ്റർ ജോനാഥൻ ട്രോട്ട് അഫ്ഗാനിസ്ഥാന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ടു‌. അടുത്ത മാസം അയർലൻഡ് പര്യടനത്തിന് മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് രാജ്യത്തെ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നേരത്തെ ഗ്രഹാം തോർപ്പിനെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നുവെങ്കിലും തോർപ്പിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് പുതിയ ആളെ നിയമിക്കുക ആയിരുന്നു.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച 41 കാരനായ ട്രോട്ട് 2015 ൽ വിരമിക്കുന്നതിന് മുമ്പ് 52 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനായും സ്കോട്ട്‌ലൻഡിന്റെ കൺസൾട്ടന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ അയർലണ്ട് പര്യടനം ഓഗസ്റ്റ് 9ന് ആണ് ആരംഭിക്കുന്നത്.