2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തതിനെ പ്രശംസിച്ച് ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ. ഹാർദിക്കിൻ്റെ ഓൾറൗണ്ട് മികവിന് പകരം വയ്ക്കാൻ ആരുമില്ലെന്നു അഗാർക്കർ പറഞ്ഞു. ഇന്ന് പത്ര സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അഗാർക്കർ.
“വൈസ് ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് ഒന്നും ചർച്ച ചെയ്തിട്ടില്ല, ഹാർദിക് മാത്രമായിരുന്നു ഞങ്ങളുടെ മുന്നിൽ വൈസ് ക്യാപ്റ്റൻ ആയി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഫോമിൽ ആശങ്കയില്ല. എല്ലാവരും നല്ല ഫോമിൽ ആയിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്.” അഗാർക്കർ പറഞ്ഞു.
“ഇനിയും ഒരുമാസം ലോകകപ്പിന് ഉണ്ട്. ഫിറ്റ്നസും ഫോമും മെച്ചപ്പെടുത്താൻ ചെയ്യേണ്ടത് അദ്ദേഹം അത് ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. അവൻ ഫിറ്റായ തുടരുന്നിടത്തോളം കാലം, അവൻ എന്താണ് ടീമിലേക്ക് കൊണ്ടുവരുന്നതെന്നും ടീമിന് എത്രത്തോളം ബാലൻസ് അവൻ നൽകുന്നുവെന്നും ഞങ്ങൾക്കറിയാം.” അഗാർക്കർ പറഞ്ഞു.
“ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പകരം വെക്കാൻ ആരുമില്ല, പ്രത്യേകിച്ച് ബൗളിംഗിന്റെ കാര്യത്തിൽ. ഹാർദിക് ടീമിൽ ഉണ്ടാകുമ്പോൾ രോഹിത്തിന് കൂടുതൽ കോമ്പിനേഷനുകൾ കളിപ്പിക്കാനുള്ള അവസരം ലഭിക്കും.” അഗാർക്കർ പറഞ്ഞു.