അവസാന ഓവറിൽ നാല് വിക്കറ്റ്, ഇന്ത്യ – ന്യൂസിലാൻഡ് മത്സരം സൂപ്പർ ഓവറിലേക്ക്

Staff Reporter

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള നാലാം ടി20 മത്സരം സൂപ്പർ ഓവറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ട്ടത്തിൽ 165 റൺസാണ് എടുത്തത്തോടെ മത്സരം സൂപ്പർ ഓവറിൽ എത്തുകയായിരുന്നു.

ഒരു ഘട്ടത്തിൽ ന്യൂസിലാൻഡ് അനായാസം മത്സരം സ്വന്തമാക്കുമെന്ന ഘട്ടത്തിൽ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്ത മികച്ച ബൗളിംഗാണ് ഇന്ത്യക്ക് ജയം നേടി കൊടുത്തത്. അവസാന ഓവറിൽ നാല് വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയത്. അവസാന ഓവറിൽ ജയിക്കാൻ 7 റൺസ് വേണ്ടിടത്താണ് ഇന്ത്യ 4 വിക്കറ്റ് വീഴ്ത്തി മത്സരം സമനിലയിലാക്കിയത്. അവസാന ഓവറിൽ 6 റൺസ് വഴങ്ങിയ ശാർദൂൽ മികച്ച ബൗളിംഗാണ് പുറത്തെടുത്തത്.