രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആഫ്രോ-ഏഷ്യ കപ്പ് വരുന്നു

Newsroom

Picsart 23 10 15 00 50 39 947
Download the Fanport app now!
Appstore Badge
Google Play Badge 1

ആഫ്രോ-ഏഷ്യാ കപ്പ് തിരികെ വരുന്നു. ആഫ്രിക്കൻ ഇലവനെതിരെ ഏഷ്യൻ ഇലവൻ മത്സരിക്കുന്ന ടൂർണമെൻ്റാണ് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു തിരിച്ചുവരുന്നത്‌. ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷൻ (ACA) സംഘടിപ്പിക്കുന്ന ഈ മത്സരം, 2007-ൽ ആണ് അവസാനമായി നടന്നത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയു ഉൾപ്പെടെയുള്ള കളിക്കാർക്ക് ഒരേ ടീമിൽ കളിക്കാനുള്ള അപൂർവ അവസരം ആയിരിക്കും ഇത്.

Picsart 23 10 15 00 50 58 195

ഈ മത്സരം നടക്കും എന്ന് എസിഎയുടെ ഇടക്കാല ചെയർ തവെങ്‌വ മുകുഹ്‌ലാനി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇതുവരെ ഔപചാരികമായ കരാറിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലുമായി (എസിസി) ചർച്ചകൾ നടക്കുന്നുണ്ട്. ടൂർണമെൻ്റിൽ മുമ്പ് രാഹുൽ ദ്രാവിഡ്, എംഎസ് ധോണി, ഇൻസമാം-ഉൾ-ഹഖ് തുടങ്ങിയ ഇതിഹാസങ്ങൾ ഉൾപ്പെടെ രണ്ട് മേഖലകളിൽ നിന്നുമുള്ള മികച്ച താരങ്ങൾ കളിച്ചിട്ടുണ്ട്.

ആഫ്രോ-ഏഷ്യ കപ്പിന് പുറമേ, ഇന്ത്യയുടെ ഐപിഎല്ലിൻ്റെ ചെറിയ പതിപ്പായ “ആഫ്രിക്ക പ്രീമിയർ ലീഗ്” ആരംഭിക്കുന്നതിനുള്ള ആശയവും ACA ചർച്ച ചെയ്യുന്നു. .