വിജയ വഴിയില്‍ തിരിച്ചെത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

വിജയ വഴിയിലേക്ക് തിരിച്ചെത്തി ബാല്‍ക്ക് ലെജന്‍ഡ്സ്. നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനെതിരെ 25 റണ്‍സ് ജയമാണ് റണ്‍സ് അധികം പിറക്കാതിരുന്ന മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 143/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ലെപ്പേര്‍ഡ്സ് 118 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

റയാന്‍ ടെന്‍ ഡോഷാറ്റെ(35), കോളിന്‍ മണ്‍റോ(33), മുഹമ്മദ് നബി(20), ക്രിസ് ഗെയില്‍(20), ഗുല്‍ബാദിന്‍ നൈബ്(17*) എന്നിവരാണ് ലെജന്‍ഡ്സിനു വേണ്ടി മികവ് പുലര്‍ത്തിയ താരങ്ങള്‍. രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ മക്ലെനാഗന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ പ്രധാന വിക്കറ്റ് വേട്ടക്കാരായി.

ആന്റണ്‍ ഡെവ്സിച്ച്(48) മാത്രമാണ് ലെപ്പേര്‍ഡ്സ് നിരയില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയത്. 19.1 ഓവറില്‍ ടീം 118 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മിര്‍വൈസ് അഷ്റഫ് 4 വിക്കറ്റ് നേടിയപ്പോള്‍ ഗുല്‍ബാദിന്‍ നൈബ്, അഫ്താബ് അലം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.