ചില അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവ്, അവരുടെ സ്ഥിതി മെച്ചമെന്നും അസ്ഗര്‍ അഫ്ഗാന്‍

Sports Correspondent

അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിലെ ചില താരങ്ങള്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ടെത്തിയിരുന്നുവെന്ന് പറഞ്ഞ് ദേശീയ ടീം ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍. താരങ്ങളുടെ പേര് വെളിപ്പെടുത്താതെ ഒരു പ്രാദേശിക ചാനലിനുള്ള വീഡിയോ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

അവരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും അസ്ഗര്‍ പറഞ്ഞു. ഒരു മാസം നീണ്ട് നിന്ന ദേശീയ ക്യാമ്പ് കഴിഞ്ഞ ദിവസമാണ് കാബൂളില്‍ അവസാനിച്ചത്.