അഫ്ഗാനിസ്ഥാന്‍ പൊരുതുന്നു, വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടം

Sports Correspondent

ലക്നൗ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 68/2 എന്ന നിലയില്‍ വിന്‍ഡീസ്. അഫ്ഗാനിസ്ഥാനെ 187 റണ്‍സിന് പുറത്താക്കിയ വിന്‍ഡീസിന് ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റിനെയും(11), ഷായി ഹോപിനെയും(8) നഷ്ടപ്പെടുകയായിരുന്നു.

119 റണ്‍സ് പിന്നിലായി നില്‍ക്കുന്ന വിന്‍ഡീസിനായി 30 റണ്‍സുമായി ജോണ്‍ കാംപെലും 19 റണ്‍സ് നേടി ഷമാര്‍ ബ്രൂക്ക്സുമാണ് ക്രീസിലുള്ളത്. 34 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ഇതുവരെ നേടിയിട്ടുള്ളത്.