ക്വാളിഫയറുകളില്‍ കളിച്ച് ഒരു ഘട്ടത്തില്‍ ആദ്യ മത്സരങ്ങള്‍ പരാജയപ്പെട്ട് പുറത്താകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പട പൊരുതി മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമായി അവസാന നിമിഷമാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടിയതെങ്കിലും പരമിത ഓവര്‍ ക്രിക്കറ്റിലെ ഉയര്‍ന്ന് വരുന്ന ശക്തിയാണ് ഈ ഏഷ്യന്‍ രാജ്യം. ടീമിനു ലോകകപ്പിന്റെ സെമിയിലെത്തുവാനുള്ള കഴിവുണ്ടെന്നാണ് ടീമിലെ യുവ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍ പറയുന്നത്.
അയര്‍ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമില്‍ താരത്തിനു ഇടം ലഭിച്ചില്ലെങ്കിലും ഏകദിന ടി20 ടീമിലെ സ്ഥിരം സാന്നിധ്യമാണ് താരം. അഫ്ഗാനിസ്ഥാന്റെ ചാമ്പ്യന്‍ സ്പിന്നറായ റഷീദ് ഖാന്റൊപ്പം മുജീബും കൂടി ചേര്‍ന്നാല്‍ ഏത് ടീമിനു ഭീതി വിതയ്ക്കുന്നു ബൗളിംഗ് കൂട്ടുകെട്ടായി മാറും ഈ താരങ്ങള്‍. ബിഗ് ബാഷില്‍ വലിയ പ്രകടനം പുറത്തെടുക്കുവാന്‍ താരത്തിനും റഷീദിനും സാധിച്ചില്ലെങ്കിലും 50 ഓവര്‍ ക്രിക്കറ്റില്‍ ഇത്തവണ ഒട്ടനവധി അട്ടിമറികള്‍ അഫ്ഗാനിസ്ഥാന്‍ നടത്തുമെന്നാണ് താരം പറയുന്നത്.
ബൗളര്‍മാര്‍ക്കൊപ്പം ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബാറ്റ്സ്മാന്മാരും മികവ് പുറത്തെടുത്താല്‍ ഏറ്റവും ചുരുങ്ങിയത് സെമി ഫൈനല്‍ വരെ ടീം എത്തുമെന്നാണ് അഫ്ഗാനിസ്ഥാന്റെ യുവ സ്പിന്നര്‍ അഭിപ്രായപ്പെടുന്നത്.