ആൻഡ്രൂ പുട്ടിക്കിനെ അഫ്ഗാനിസ്താൻ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു

Newsroom

മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ആൻഡ്രൂ ജോർജ് പുട്ടിക്കിനെ ദേശീയ ടീമിന്റെ പുതിയ ബാറ്റിംഗ് പരിശീലകനായി അഫ്ഗാനിസ്താൻ നിയമിച്ചു.
ഒപ്പം ഗോർഡൻ ജെയിംസ് പാഴ്‌സൺസിനെ ദേശീയ അണ്ടർ 19 ടീമിന്റെ പരിശീലകനായി നിയമിച്ചതായും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

അഫ്ഗാ 24 01 04 11 01 29 353

ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ പ്രവിശ്യയിൽ നിന്നുള്ള ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ആൻഡ്രൂ പുട്ടിക്ക് ഒരു ഏകദിന മത്സരം മാത്രമേ കളിച്ചിട്ടുള്ളൂം എന്നാൽ 173 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 172 ലിസ്റ്റ് എ മത്സരങ്ങളും 83 ടി20 മത്സരങ്ങളും കളിച്ച് 40 സെഞ്ചുറികളും 85 അർധസെഞ്ചുറികളും ഉൾപ്പെടെ ഏകദേശം 17000 റൺസ് പുട്ടിക്ക് നേടിയിട്ടുണ്ട്.

പുട്ടിക്ക് 2023-ൽ പാകിസ്ഥാൻ പുരുഷ ദേശീയ ടീമിന്റെ ബാറ്റിംഗ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 മുതൽ 2023 വരെ ദക്ഷിണാഫ്രിക്ക വനിതാ ദേശീയ ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റും ആയിട്ടുണ്ട്.