സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടി20യില്‍ 48 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെയും (87 റണ്‍സ്) അസ്ഗര്‍ അഫ്ഗാന്റെയും(55) ബാറ്റിംഗ് മികവില്‍ 198/5 എന്ന സ്കോര്‍ നേടുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമേ നേടാനായുള്ളു.
44 റണ്‍സ് നേടിയ ഓപ്പണര്‍ ടിനാഷേ കാമുന്‍ഹുകാമ്‍വേ ആണ് ടീമിലെ ടോപ് സ്കോറര്‍. ഷോണ്‍ വില്യംസ്, സിക്കന്ദര്‍ റാസ എന്നിവര്‍ 22 റണ്‍സ് നേടിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുമായി അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു.
അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും കരീം ജനത്, ഫരീദ് മാലിക് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.