സിന്ധുവിനും, വനിത ഡബിള്‍സ് ടീമിനും വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ മലേഷ്യയുടെ സോണിയ ചിയയ്ക്കെതിരെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധുവിന്റെ വിജയം. 39 മിനുട്ടില്‍ സിന്ധു 21-11, 21-17 എന്ന സ്കോറിനാണ് വിജയം കരസ്ഥമാക്കിയത്.

വനിത ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഢി കൂട്ടുകെട്ട് തായ്‍ലാന്‍ഡ് ജോഡിയെ 21-14, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തി ആദ്യ റൗണ്ട് കടന്നു. പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 21-7, 21-10 എന്ന സ്കോറിന് വിജയം നേടിയപ്പോള്‍ എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ടും വനിത ഡബിള്‍സില്‍ മേഘന ജക്കുംപുഡി – പൂര്‍വിഷ റാം കൂട്ടുകെട്ടും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.