ബംഗ്ലാദേശ് പര്യടനത്തിനിടയ്ക്ക് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലേക്ക്

Sports Correspondent

ബംഗ്ലാദേശിനെതിരെ അടുത്ത മാസം നടക്കുന്ന ഒരു ടെസ്റ്റ്, മൂന്ന് ഏകദിനങ്ങള്‍, മൂന്ന് ടി20കള്‍ അടങ്ങിയ പര്യടനത്തിനിടയ്ക്ക് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലേക്ക് ഒരു പരമ്പര കളിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ ജലാല്‍ യൂനുസ് പറയുന്നത്.

ഏക ടെസ്റ്റിന് ശേഷം ഇന്ത്യയിലേക്ക് പോയ ശേഷം മാത്രമാകും അഫ്ഗാനിസ്ഥാന്‍ പരിമിത ഓവര്‍ പരമ്പരയ്ക്കായി മടങ്ങിയെത്തുകയുള്ളു. ഇന്ത്യയിലേക്ക് വൈറ്റ് ബോള്‍ സീരീസിനായാണ് അഫ്ഗാനിസ്ഥാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും കൂടുതൽ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.