കൂടുതൽ ടെസ്റ്റ് മത്സരം കളിക്കുവാന്‍ അഫ്ഗാനിസ്ഥാന് അവസരം ലഭിയ്ക്കണം – ജോനാഥന്‍ ട്രോട്ട്

Sports Correspondent

അഫ്ഗാനിസ്ഥാന് കൂടുതൽ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുവാനുള്ള അവസരം ലഭിയ്ക്കണമെന്ന് പറഞ്ഞ് മുഖ്യ കോച്ച് ജോനാഥന്‍ ട്രോട്ട്. 2018ൽ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്‍ ഇതുവരെ 6 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. മാര്‍ച്ച് 2021ന് സിംബാബ്‍വേയ്ക്കെതിരെയാണ് അഫ്ഗാനിസ്ഥാന് അവസാനമായി ടെസ്റ്റ് കളിച്ചത്.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമല്ല അഫ്ഗാനിസ്ഥാനെന്നതിനാൽ തന്നെ 2025 വരെ അധികം ടെസ്റ്റ് മത്സരങ്ങള്‍ ടീമിനില്ല. 2023ൽ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് പുറമെ സിംബാബ്‍വേയ്ക്കെതിരെ രണ്ട് മത്സരം ഉണ്ട്. 2024ലും 2025ലും യഥാക്രമം 7 ടെസ്റ്റും മൂന്ന് ടെസ്റ്റും അഫ്ഗാനിസ്ഥാന്‍ കളിക്കുന്നുണ്ട്.