അഫ്ഗാനിസ്ഥാന് 75 റൺസ് വിജയം, സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് മുന്നിൽ

Afghanistan

നെതര്‍ലാണ്ട്സിനെതിരെ മൂന്നാം ഏകദിനത്തിലും വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇതോടെ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ടീം ഉയര്‍ന്നു. ഇന്ത്യയ്ക്ക് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനം മാത്രമാണുള്ളത്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 254/5 എന്ന സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 179 റൺസ് മാത്രമേ നേടാനായുള്ളു.

Screenshot From 2022 01 26 11 39 33

75 റൺസിന്റെ വിജയം ആണ് ടീം നേടിയത്. 30 പോയിന്റാണ് അഫ്ഗാനിസ്ഥാന്‍ പരമ്പര വൈറ്റ്‍വാഷ് ചെയ്തതിലൂടെ നേടിയത്. 60 പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയ്ക്കൊപ്പമാണെങ്കിലും മികച്ച നെറ്റ് റൺ റേറ്റിൽ മുന്നിലാണ്. ഇന്ത്യയ്ക്ക് 49 പോയിന്റാമുള്ളത്. ടീം എട്ടാം സ്ഥാനത്താണ്. 95 പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശ് 80 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

 

Previous articleലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു, സോഫി മോളിനക്സ് ടീമിലില്ല
Next articleചുവന്ന് തുടുത്ത് ആഫ്രിക്ക, റഫറിമാർക്കെതിരെ ആരാധകർ