48 റൺസ് വിജയവുമായി പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ നെതര്‍ലാണ്ട്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 237/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

റഹ്മാനുള്ള ഗുര്‍ബാസ്(103) നേടിയ ശതകത്തിനൊപ്പം ഹസ്മത്തുള്ള ഷഹീദി(54), റഹ്മത് ഷാ(34) എന്നിവരാണ് അഫ്ഗാനിസ്ഥാനായി തിളങ്ങിയത്. ഫ്രെഡ് ക്ലാസ്സന്‍, ഫിലിപ്പ് ബോയിസ്‍വെയിന്‍ എന്നിവര്‍ നെതര്‍ലാണ്ട്സിനായി രണ്ട് വീതം വിക്കറ്റ് നേടി.

കഴിഞ്ഞ മത്സരത്തിലെ പോലെ സ്കോട്ട് എഡ്വേര്‍ഡ്സ് നെതര്‍ലാണ്ട്സിന് വേണ്ടി തിളങ്ങിയെങ്കിലും 47.4 ഓവറിൽ ടീം 189 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. എഡ്വേര്‍ഡ്സ് 86 റൺസും ബാസ് ഡി ലീഡ് 34 റൺസുമാണ് നേടിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉര്‍ റഹ്മാന്‍ നാലും ഫരീദ് അഹമ്മദ് മാലിക് 2 വിക്കറ്റും നേടി.