രസംകൊല്ലിയായി മഴ, ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 17 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന്‍

Sports Correspondent

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് വിജയം. മഴ നിയമത്തിൽ 17 റൺസിന്റെ വിജയം ആണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറിൽ 169/9 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്.

പിന്നീട് അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം 43 ഓവറിൽ 164 റൺസായി പുനക്രമീകരിച്ചു. ടീം 21.4 ഓവറിൽ 83/2 എന്ന നിലയില്‍ നിൽക്കുമ്പോള്‍ മഴ വീണ്ടും കളി തടസ്സപ്പെടുത്തി. അപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 17 റൺസിന്റെ വിജയം മഴ നിയമത്തിൽ കുറിച്ചു.

ബംഗ്ലാദേശിന് വേണ്ടി 51 റൺസ് നേടിയ തൗഹിദ് ഹൃദോയ് മാത്രമാണ് റൺസ് കണ്ടെത്തിയത്. ഫസൽഹഖ് ഫറൂഖി 3 വിക്കറ്റും മുജീബ് ഉര്‍ റഹ്മാന്‍, റഷീദ് ഖാന്‍ രണ്ട് വിക്കറ്റ് വീതവും നേടിയാണ് ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടിയത്.

ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ്(22) – ഇബ്രാഹിം സദ്രാന്‍ കൂട്ടുകെട്ട് 54 റൺസാണ് നേടിയത്. സദ്രാന്‍ 41 റൺസുമായി പുറത്താകാതെ നിന്നു.