അസഭ്യവര്‍ഷം, അബു ഹൈദറിനും പിഴ

Sports Correspondent

രണ്ടാം ടി20യില്‍ വിന്‍ഡീസിനെതിരെ ജയം കൊയ്യാന്‍ ബംഗ്ലാദേശിനായെങ്കിലും ഒരു താരത്തിനെതിരെ ഐസിസി നടപടി. ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ അബു ഹൈദര്‍ക്കെതിരെയാണ് അസഭ്യം പറഞ്ഞതിനു ഐസിസിയുടെ നടപടി. താരം പിഴയായി മാച്ച് ഫീസിന്റെ 20 ശതമാനം നല്‍കേണ്ടതായുണ്ട്. ഐസിസി പെരുമാറ്റ ചട്ടത്തിലെ 2.1.4ന്റെ ലംഘനമാണ് അബു ഹൈദര്‍ നടത്തിയിട്ടുള്ളത്.

22 വയസ്സുകാരന്‍ താരത്തിനെതിരെ ഒരു ഡീമെറിറ്റ് പോയിന്റും ചാര്‍ത്തിയിട്ടുണ്ട്. മത്സരത്തിന്റെ 14ാം ഓവറില്‍ റോവ്മന്‍ പവല്‍ തന്നെ സിക്സര്‍ പായിച്ചപ്പോളാണ് സംഭവം അരങ്ങേറുന്നത്. നേരത്തെ അമ്പയര്‍മാര്‍ നല്‍കിയ മുന്നറിയിപ്പ് ലംഘിച്ചതിനാണ് താരത്തിനെതിരെ നടപടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial