നെഞ്ച് വേദന, പാക് ഓപ്പണര്‍ ആബിദ് അലി ആശുപത്രിയിൽ

Sports Correspondent

ഖ്വൈദ് ഇ ആസം ട്രോഫിയ്ക്കിടെ കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട പാക്കിസ്ഥാന്‍ ഓപ്പണര്‍ ആബിദ് അലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്‍ട്രൽ പഞ്ചാബിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്.

ആബിദ് അലി നിലവിൽ മെഡിക്കൽ ടെസ്റ്റുകള്‍ക്ക് വിധേയനായി എന്നാണ് അറിയുന്നത്. ടെസ്റ്റിൽ മികച്ച ഫോമിൽ കളിക്കുന്ന താരം 2021ൽ 15 ഇന്നിംഗ്സിൽ നിന്ന് 695 റൺസാണ് നേടിയിട്ടുള്ളത്.