ടീം ജയിച്ചിരുന്നുവെങ്കില്‍ ഇരട്ടി മധുരമായേനെ, ശതകം മകള്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നു

Sports Correspondent

തന്റെ അരങ്ങേറ്റ ശതകം മകള്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാനും വേണ്ടി അഞ്ചാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച് ആബിദ് അലി. പാക്കിസ്ഥാനു വേമ്ടി കളിക്കാനായത് തന്നെ തന്റെ സ്വപ്ന നിമിഷമാണ്. തനിക്ക് ലഭിച്ച അവസരം താന്‍ ഉപയോഗിച്ചുവെന്ന് കരുതുന്നുവെന്നും ആബിദ് പറഞ്ഞു. തനിക്ക് ആത്മവിശ്വാസം നല്‍കി മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സഹായയിച്ചത് ഹാരിസ് സൊഹൈലാണെന്നും ആബിദ് അലി വ്യക്തമാക്കി.

പാക്കിസ്ഥാനു വേണ്ടി അരങ്ങേറ്റത്തില്‍ ശതകം നേടുന്ന മൂന്നാമത്തെ താരമാണ് ആബിദ് അലി. സലീം ഇലാഹിയും ഇമാം-ഉള്‍-ഹക്കുമാണ് മറ്റു താരങ്ങള്‍. ടീം ജയിച്ചിരുന്നുവെങ്കില്‍ അത് വലിയൊരു നിമിഷമായേനെ. വ്യക്തിപരമായി തന്തോഷം നല്‍കിയ പ്രകടനമായിരുന്നു തന്റേത് എന്നാല്‍ പാക്കിസ്ഥാന്‍ ജയിച്ചിരുന്നുവെങ്കില്‍ അത് ഇരട്ടി മധുരമായേനെയെന്നും ആബിദ് അലി പറഞ്ഞു.