ഗോൾഡൻ ത്രഡ്സിന് രണ്ടാം ജയം

- Advertisement -

കേരള പ്രീമിയർ ലീഗിലെ സെമി പ്രതീക്ഷകൾ അവസാനിച്ചു എങ്കിലും ഗോൾഡൻ ത്രഡ്സ് തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ കോവളം എഫ് സിയെ ആണ് ഗോൾഡൻ ത്രഡ്സ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയം. ഗോൾഡൻ ത്രഡ്സിനായി ഇസഹാക് ഇരട്ട ഗോളുകൾ നേടി. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. ഗോൾഡൻ ത്രഡ്സിന്റെ ലീഗിലെ രണ്ട് വിജയവും വന്നത് കോവളത്തിന് എതിരെ ആണ്. ലീഗിൽ എല്ലാ മത്സരവും പരാജയപ്പെട്ട ടീമാണ് ഗോൾഡൻ ത്രഡ്സ്.

Advertisement