ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ ആധിപത്യം ആയിരിക്കും എന്ന് മുൻ ഓപ്പണർ അഭിനവ് മുകുന്ദ്. പരമ്പരയിൽ ഓസ്‌ട്രേലിയ ഒരു ടെസ്റ്റ് പോലും ജയിക്കില്ല എന്നും അഭിനവ് പറഞ്ഞു. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം നാളെ നാഗ്പൂരിൽ ആരംഭിക്കാൻ ഇരിക്കെയാണ് പ്രവചനം.
ഈ പരമ്പര ഇന്ത്യക്ക് അനുകൂലമായി 3-0 ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. ഓസ്‌ട്രേലിയ ഒരു ടെസ്റ്റ് പോലും ജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഭാഗ്യമുണ്ടെങ്കിൽ അവർ ഒരു വിജയൻ നെടിയേക്കും. എങ്കിലും പരമ്പര 3-0 ആകുമെന്ന് ഞാൻ കരുതുന്നു.മുകുന്ദ് പറഞ്ഞു.
സ്റ്റീവ് സ്മിത്തിന് ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോർഡ് ഉണ്ട് എന്നും ഓസ്ട്രേലിയൻ നിരയിൽ അദ്ദേഹമാകും ഒരുപാട് റൺസ് നേടുന്നത് എന്നും അൻഹിനവ് പറഞ്ഞു. അദ്ദേഹം അല്ലാതെ ഓസ്‌ട്രേലിയൻ നിരയിൽ ആർക്കും കാര്യമായി ഒന്നും ശരിയാ രീതിയിൽ പോകും എന്ന് ഞാൻ കരുതുന്നില്ല. ഏറ്റവും കൂടുതൽ വിക്കറ്റുകൾ – അശ്വിൻ ആകും നേടുക എന്നും അഭിനവ് പറഞ്ഞു.