ഈ അവസരം ഒരു കളിക്കാരനെന്ന നിലയില്‍ തന്നെ മികച്ചതാക്കും – അഭിമന്യു ഈശ്വരന്‍

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും അതിന് ശേഷമുള്ള ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമില്‍ ബാക്കപ്പ് താരമായി ഇടം പിടിച്ചൊരു താരമാണ് അഭിമന്യു ഈശ്വരന്‍. ഈ അവസരം തനിക്ക് കൂടുതല്‍ മെച്ചപ്പെടുവാന്‍‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

വിരാട് കോഹ്‍ലി, ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ്മ എന്നിവരുടെ തയ്യാറെടുപ്പുകളും പരിശീലനവും എന്താണെന്ന് അടുത്ത് നിന്ന് വീക്ഷിക്കുവാനും മനസ്സിലാക്കുവാനും തനിക്ക് സാധിക്കുമെന്നും മത്സരങ്ങളില്‍ എന്താണ് അവര് ചെയ്യുന്നതെന്നും കാണുവാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണെന്നും അഭിമന്യു ഈശ്വരന്‍ പറഞ്ഞു.