എ എഫ് സി കപ്പ് മാറ്റി, താരങ്ങളുടെ പെരുമാറ്റത്തിന് മാപ്പു പറഞ്ഞ് ബെംഗളൂരു ഉടമ

Img 20210413 232756
Credit: Twitter

എ എഫ് സി കപ്പ് നീട്ടിവെക്കാൻ എ എഫ് സി തീരുമാനിച്ചു. ബെംഗളൂരു എഫ് സി താരങ്ങൾ കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് ഇപ്പോൾ ഗ്രൂപ്പ് മത്സരങ്ങൾ നീട്ടിവെക്കേണ്ട അവസ്ഥയിൽ എത്തിയത്. ഗ്രൂപ്പ് ഇ മത്സരങ്ങൾക്കായി മാൽഡീവ്സിലേക്ക് പോകേണ്ടിയിരുന്ന മോഹൻ ബഗാനോട് യാത്ര മാറ്റുവെക്കാൻ എ എഫ് സി ആവശ്യപ്പെട്ടു. ബെംഗളൂരു എഫ് സിയും ഈഗിൾസും തമ്മിലുള്ള പ്ലേ ഓഫ് മത്സരവും ഇപ്പോൾ പ്രതിസന്ധിയിലായി.

മാൽഡീവ്സിൽ എത്തിയ ബെംഗളൂരു എഫ് സി താരങ്ങളിൽ ചിലർ കർഫ്യൂ ലംഘിച്ച് പുറത്ത് ഇറങ്ങിയതാണ് പ്രശ്നമായത്. ബെംഗളൂരു എഫ് സിയെ ഇന്ത്യയിലേക്ക് മടക്കി അയക്കാൻ ആണ് മാൽഡീവ്സ് ഗവണ്മെന്റിന്റെ തീരുമാനം. വിദേശ താരങ്ങളാണ് പ്രോട്ടോക്കോൾ ലംഘിച്ചത് എന്നും താൻ ഇതിൽ മാപ്പു പറയുന്നു എന്നും ബെംഗളൂരു ക്ലബ് ഉടമ പാർത ജിൻഡാൽ ട്വിറ്ററിൽ പറഞ്ഞു. ബെംഗളൂരു എഫ് സിക്ക് എതിരെ നടപടി ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്‌

Previous articleകോഹ്‍ലി കളിക്കാര്‍ക്ക് അവരുടെ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റന്‍
Next articleഈ അവസരം ഒരു കളിക്കാരനെന്ന നിലയില്‍ തന്നെ മികച്ചതാക്കും – അഭിമന്യു ഈശ്വരന്‍