ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലേഴ്സ് നേപ്പാൾ എവറസ്റ്റ് പ്രീമിയർ ലീഗിൽ കളിക്കും. എവറസ്റ്റ് പ്രീമിയർ ലീഗ് മാനേജിങ് ഡയറക്ടർ ആമിർ അക്തർ ആണ് ഡിവില്ലിയേഴ്‌സ് നേപ്പാൾ എവറസ്റ്റ് പ്രീമിയർ ലീഗിൽ കളിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. ഈ വർഷം സെപ്റ്റംബർ25 മുതൽ ഒക്ടോബർ 9 വരെയാകും നേപ്പാൾ ഇ പി എൽ നടക്കുക.ക്രിസ് ഗെയ്ൽ, മുഹമ്മദ് ഷാസാദ്, ഡൈൻ സ്മിത്ത്, ഉപുൽ തരംഗ, ഹാഷിം ആംല എന്നിവർ ഒക്കെ കഴിഞ്ഞ സീസൺ എവറസ്റ്റ് പ്രീമിയർ ലീഗിൽ കളിക്കാണ് രംഗത്തുണ്ടായിരുന്നു. പക്ഷെ കൊറോണ കാരണം സീസൺ ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണയും വലിയ താരങ്ങളെ നേപ്പാളിൽ എത്തിക്കാൻ ആകും എന്നാണ് ലീഗ് അധികൃതർ വിശ്വസിക്കുന്നത്.