80 ടീമുകളുടെ റാങ്കിംഗ് പട്ടികയുമായി ഐസിസി, പാക്കിസ്ഥാന്‍ ഒന്നാമത്, അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

Sports Correspondent

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് പാക്കിസ്ഥാന്‍. 80 ടീമുകള്‍ അടങ്ങിയ പട്ടികയാണ് ഐസിസി ടി20യുടെ റാങ്കിംഗിനു സൃഷ്ടിച്ചിരിക്കുന്നത്. ഏപ്രില്‍ 2018ല്‍ ഐസിസി എല്ലാ അംഗങ്ങള്‍ക്കും ടി20 യോഗ്യത നല്‍കിയിരുന്നു. കുറഞ്ഞത് ആറ് മത്സരങ്ങളെങ്കിലും കളിച്ച ടീമുകളെ മാത്രമാണ് ഇപ്പോള്‍ ഐസിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

286 പോയിന്റുമായി പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനം കൈക്കലാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് 262 പോയിന്റും ഇന്ത്യയ്ക്ക് 260 പോയിന്റുമാണുള്ളത്. നേരത്തെ ഇന്ത്യ രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തുമായിരുന്നു. അതേ സമയം മൂന്ന് നാല് സ്ഥാനങ്ങളില്‍ 261 പോയിന്റുമായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും നിലകൊള്ളുന്നു.