ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ കനത്ത തോൽവിയാണ് ഇന്ത്യൻ ടീം നേരിട്ടത്. 220 എന്ന വലിയ സ്‌കോർ പിന്തുടർന്ന ഇന്ത്യ 139 എന്ന സ്കോറിന് പുറത്താവുകയായിരുന്നു. ഇതിനിടയിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റൻ രോഹിത് ശർമ്മ. എട്ട് ബാറ്റ്‌സ്മാന്മാർ ഉള്ള ടീമിന് വലിയ സ്‌കോറുകൾ പിന്തുടർന്ന് ജയിക്കാൻ കഴിയണം എന്നാണ് രോഹിത് പറയുന്നത്.
“ഇതൊരു കഠിനമായ മത്സരം ആയിരുന്നു, ബാറ്റിങ്ങിലും ബൗളിങിലും ഇന്ത്യ ഒരു പോലെ പരാജയപ്പെട്ടു. 200 റൺസിന് മേലെ പിന്തുടരുക എന്നത് കഠിനമാവും എന്നറിയാമായിരുന്നു” – രോഹിത് പറഞ്ഞു.
“ഇന്ത്യൻ ടീം മുൻപും വലിയ സ്‌കോറുകൾ പിന്തുടർന്ന് ജയിച്ചിട്ടുണ്ട്, അത് കൊണ്ടാണ് 8 ബാറ്റ്‌സ്മാന്മാരെ ടീമിൽ ഉൾപ്പെടുത്തിയത്. പക്ഷെ ചെറിയ പാർട്ണർഷിപ്പുകൾ ഉണ്ടാക്കുന്നതിൽ പോലും ഇന്ത്യൻ ബാറ്റിങ് നിര പരാജയപ്പെട്ടു. എട്ടു ബാറ്റസ്മാന്മാർ ഉള്ള ടീമിന് 220 ഒരു വലിയ സ്‌കോർ അല്ല ഒരിക്കലും” – രോഹിത് കൂട്ടിചേർത്തു.
പരമ്പരയിലെ രണ്ടാമത്തെ ടി20 മത്സരം ഈഡൻ പാർക്കിൽ നടക്കും.