4.2 ഓവറിലേക്ക് ഫിഫ്റ്റി!! ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡ് ഇട്ട് ഇംഗ്ലണ്ട്

Newsroom

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ടീം എന്ന റെക്കോർഡ് സ്ഥാപിച്ച് ഇംഗ്ലണ്ട്. ഇന്ന് വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം വെറും 4.2 ഓവറിൽ ഇംഗ്ലണ്ട് 50 റൺസിൽ എത്തി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ടീം അർദ്ധ സെഞ്ച്വറി ആണ് ഇത്.
ഇംഗ്ലണ്ട് 24 07 18 16 43 52 526

1994-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് തന്നെ സ്ഥാപിച്ച മുൻ റെക്കോർഡ് ആണ് തകർന്നത്. അന്ന് 4.3 ഓവറിൽ ആയിരുന്നു ഇംഗ്ലണ്ട് 50യിൽ എത്തിയത്. തുടക്കത്തിൽ തന്നെ സാക്ക് ക്രോളിയെ നഷ്ടപ്പെട്ടു എങ്കിലും ഡക്കറ്റും പോപും ചേർന്ന് ആക്രമിച്ചു കളിക്കുക ആയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ വേഗതാർന്ന ഫിഫ്റ്റി:

1. 4.2 overs – England vs West Indies (today)
2. 4.3 overs – England vs South Africa (1994)
3. 4.6 overs – England vs Sri Lanka (2002)
4. 5.2 overs – Sri Lanka vs Pakistan (2004)