ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ വേദി മാറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടക്കാനിരുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്ക് മാറ്റിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു.

Picsart 23 02 11 11 05 49 367

ബിസിസിഐ പറയുന്നതനുസരിച്ച്, മോശം ഔട്ട്ഫീൽഡ് സാഹചര്യങ്ങൾ കാരണം ആണ് കളി ധർമ്മശാലയിൽ നിന്ന് മാറ്റിയത്. ഇന്ന് രാവിലെയാണ് ബി സി സി ഐ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം മാർച്ച് 1 മുതൽ 5 വരെ ആകും ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ വെച്ച് ഇനി നടക്കുക.

2022 ലെ ശ്രീലങ്കൻ T20I പരമ്പരയ്ക്ക് ശേഷം HPCA ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിച്ചിട്ടില്ല. ഹോൾക്കർ സ്റ്റേഡിയം അടുത്തിടെ മധ്യപ്രദേശും ബംഗാളിനും തമ്മിലുള്ള രഞ്ജി ട്രോഫി സെമിഫൈനലിന് ആതിഥേയത്വം വഹിച്ചിരുന്നു. അവുടെ അവസാന അന്താരാഷ്ട്ര മത്സരം 2019ൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു.