3 വർഷത്തിനു ശേഷം കോഹ്ലിക്ക് ഏകദിന സെഞ്ച്വറി, ഇനി സച്ചിൻ മാത്രം മുന്നിൽ

20221210 144927

ശനിയാഴ്ച ചാറ്റോഗ്രാമിൽ ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിലെ ഇന്നിങ്സോടെ വിരാട് കോഹ്ലി തന്റെ ഏകദിന സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു. 2019ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലായിരുന്നു 34കാരന്റെ അവസാന സെഞ്ച്വറി. ബംഗ്ലാദേശിനെതിരായ സെഞ്ചുറിയോടെ 44 ഏകദിന സെഞ്ചുറികളിൽ കോലി എത്തി. മൊത്തത്തിൽ 72ആം ഏകദിന സെഞ്ച്വറിയും. സെഞ്ച്വറിയുടെ എണ്ണത്തിക് പോണ്ടിങിനെ മറികടന്ന കോഹ്ലിക്ക് മുന്നിൽ ഇനി സച്ചിൻ മാത്രമെ ഉള്ളൂ.

Picsart 22 12 10 14 50 24 197

85 പന്തിൽ ആണ് കോഹ്ലി ഇന്ന് സെഞ്ച്വറി തികച്ചത്‌. 91 പന്തിൽ നിന്ന് 113 റൺസ് എടുത്താണ് കോഹ്ലി പുറത്തായത്. 11 ഫോറും രണ്ട് സിക്സും ഉൾപ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.