ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ 254 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയുടെ ഇന്നിംഗ്സിനെ അനുസ്മരിക്കുന്ന തരത്തില്‍ 254 ചുവന്ന റോസാപൂക്കള്‍ അടങ്ങിയ ബൊക്കെ ഇന്ത്യന്‍ നായകന് സമ്മാനിച്ച് കൊല്‍ക്കത്തയിലെ ആനന്ദ്ഖറിലെ കുട്ടികള്‍.
ഗോബിന്ദ്പുരിലെ ഓഫര്‍(ഓര്‍ഗനൈസേഷന്‍ ഫോര്‍ ഫ്രണ്ട്സ് എനര്‍ജീസ് ആന്‍ഡ് റിസോഴ്സ്സ്) എച്ച്ഐവി പോസിറ്റീവായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സ്ഥലമാണ് ആനന്ദ്ഖര്‍. വിരാട് കോഹ്‍ലി അവിടെ അവരെ സന്ദര്‍ശിക്കാനെത്തിയപ്പോളാണ് അവര്‍ ഈ സ്നേഹ സമ്മാനം ഇന്ത്യന്‍ താരത്തിന് നല്‍കിയത്.
254 റോസാപൂക്കള്‍ ആണ് ഞങ്ങള്‍ വിരാടിന് നല്‍കുന്നത്. ഈഡനില്‍ അതിലും കൂടുതല്‍ റണ്‍സ് നേടൂ എന്നാണ് അവിടെ കൂടിയ ഒരു കുട്ടി അഭിപ്രായപ്പെട്ടത്. ആദ്യ ടെസ്റ്റില്‍ വിരാട് വളരെ എളുപ്പത്തില്‍ പുറത്തായിരുന്നു.
കുട്ടികളോട് ആശംസയായി വിരാട് പറഞ്ഞത് സന്തോഷവാന്മാരായി ഇരിക്കുവാനാണ് ആവശ്യപ്പെട്ടത്. അതാണ് ലോകത്തില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമെന്നും വിരാട് കോഹ്‍ലി കുട്ടികളോട് പറഞ്ഞു.