ഇന്ത്യയിൽ നടക്കേണ്ട ഏകദിന ക്രിക്കറ്റ് ലോകകപ്പ് 6 മാസം വൈകും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

2023 ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പ് 6 മാസം വൈകുമെന്ന് അറിയിച്ച് ഐ.സി.സി. ഇത് പ്രകാരം 2023  ഒക്ടോബർ – നവംബർ മാസങ്ങളിൽ ലോകകപ്പ് നടക്കുമെന്നാണ് ഐ.സി.സി അറിയിച്ചിരുക്കുന്നത്. നേരത്തെ 2023 ഫെബ്രുവരിയിലാണ് ലോകകപ്പ് നടത്താൻ ഐ.സി.സി തീരുമാനിച്ചിരുന്നത്.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് കൂടുതൽ സമയം ലഭിക്കാൻ വേണ്ടിയാണ് ഐ.സി.സി ലോകകപ്പ് 6 മാസത്തേക്ക് നീട്ടിയത്. കൊറോണ വൈറസ് ബാധ മൂലം ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ നീട്ടിവെക്കേണ്ടി വന്നിരുന്നു.

അടുത്ത മൂന്ന് വർഷത്തേക്ക് ഓരോ വർഷവും ഓരോ ലോകകപ്പ് നടത്താനാണ് ഐ.സി.സിയുടെ പദ്ധതി. ഇതുപ്രകാരം 2021ലും 2022ലും ടി20 ടൂർണമെന്റും 2023 ൽ ഏകദിന ലോകകപ്പും നടക്കും.  നേരത്തെ ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവച്ചിരുന്നു.