1983ല്‍ ഇന്ത്യയോട് ഫൈനലില്‍ വിന്‍ഡീസ് തോല്‍വിയേറ്റ് വാങ്ങുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് നേട്ടമെന്ന ടീമിന്റെ മോഹങ്ങളാണ് തകര്‍ന്നത്. എന്നാല്‍ ആ നേട്ടം കൈവരിക്കാനാകാതെ പോയത് തന്നെ ഒരിക്കലും അലട്ടിയിരുന്നില്ലെന്ന് പറഞ്ഞ് അന്ന് ടീമിനെ നയിച്ച നായകന് ക്ലൈവ് ലോയഡ്. ഇതെല്ലാം ദുഃഖകരമായ നിമിഷങ്ങളാണ് എന്നാല്‍ ജീവിതം അങ്ങനെയാണ്.
ഇതിനു മുമ്പ് രണ്ട് തവണ കിരീടം നേടിയതിനാല്‍ അത്ര കണ്ട് ഈ തോല്‍വി തങ്ങളെ അലട്ടിയിരുന്നില്ല. കൂടാതെ ഫൈനലില്‍ മോശം പ്രകടനമാണ് വിന്‍ഡീസ് പുറത്തെടുത്തത്. അന്ന് ഇന്ത്യ മികച്ച കളിയാണ് കളിച്ചത്. കപില്‍ ദേവും സംഘവും ഫൈനല്‍ ഉള്‍പ്പെടെ ഒട്ടനവധി അവിസ്മരണീയ മത്സരങ്ങള്‍ വിജയച്ചിരുന്നു ആ ലോകകപ്പിലെന്നും ക്ലൈവ് ലോയഡ് പറഞ്ഞു.