ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ്, ചരിത്ര നേട്ടവുമായി സ്പിന്നർ

- Advertisement -

ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി മേഘാലയ സ്പിന്നർ നിർദേശ് ബായ്സോയ. വിജയ് മെർച്ചന്റ് ട്രോഫിയിൽ അണ്ടർ 16 വിഭാഗത്തിൽ കളിക്കുമ്പോഴാണ് നിർദേശ് ബായ്സോയ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്.  നാഗാലാന്റിനെതിരെയുള്ള മത്സരത്തിലാണ് നിർദേശ് 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിൽ 21 ഓവർ എറിഞ്ഞ നിർദോശ് 51 റൺസ് വിട്ടുകൊടുത്താണ് 10 വിക്കറ്റ് വീഴ്ത്തിയത്. നിർദേശിന്റെ ബൗളിങ്ങിൽ തകർന്നൊടിഞ്ഞ നാഗാലാ‌ൻഡ് 113 റൺസിന്‌ ഓൾ ഔട്ട് ആയിരുന്നു. മറുപടി ബാറ്റ് ചെയ്താണ് മേഘാലയ ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുത്തിട്ടുണ്ട്.

ഇന്ത്യൻ ബൗളർമാരായ ഭുവനേഷ്വർ കുമാറിന്റെയും പ്രവീൺ കുമാറിന്റെയും പരിശീലകനായ സഞ്ജയ് റസ്ടോഗി തന്നെയാണ് നിർദേശിന്റെയും പരിശീലകൻ.

Advertisement