ഹർഷൽ പട്ടേലിന് അരങ്ങേറ്റം, രണ്ടാം ടി20യിലും ടോസ് വിജയിച്ച് ഇന്ത്യ

Newsroom

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡ് ആദ്യം ബാറ്റു ചെയ്യും. ടോസ് വിജയിച്ച രോഹിത് ശർമ്മ ന്യൂസിലൻഡിനെ ബാറ്റിംഗിന് അയക്കുക ആയിരുന്നു. ഇന്ത്യയിൽ ഇന്ന് ആകെ ഒരു മാറ്റമാണ് ഉള്ളത്. പരിക്കേറ്റ സിറാജിന് പകരം ഹർഷൽ പട്ടേൽ ആദ്യ ഇലവനിൽ എത്തി. ഹർഷലിന്റെ അരങ്ങേറ്റമാണ് ഇത്. ന്യൂസിലൻഡിൽ മൂന്ന് മാറ്റങ്ങൾ ഉണ്ട്. ഇഷാൻ സോധി, നീഷാം, മിൽനെ എന്നിവർ ആദ്യ ഇലവനിൽ എത്തി. ആദ്യ ടി20 ഇന്ത്യ വിജയിച്ചിരുന്നു.

🇮🇳: Rahul, Rohit(c), Suryakumar, Pant(w), Shreyas, Venkatesh, Axar, Ashwin, Bhuvneshwar, Chahar, Harshal

🇳🇿: Guptill, Mitchell, Chapman, Phillips, Seifert(w), Neesham, Santner, Sodhi, Southee(c), Milne, Boult